എന്നിട്ടും ആ അമ്മയ്ക്ക് സ്വന്തം മകനെ വെറുക്കാൻ കഴിഞ്ഞില്ല. ഞെട്ടിപ്പിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞപ്പോൾ അമ്മ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു... പാഞ്ഞുവന്ന തീവണ്ടിയിടിച്ച് ആ ശരീരം ദൂരേക്ക് തെറിച്ചുവീഴുമ്പോൾ "മോനേ...." എന്നൊരലർച്ച മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.. ആകാശത്ത് രണ്ടു കുഞ്ഞു നക്ഷത്രങ്ങൾ കൂടി മിന്നിത്തെളിഞ്ഞു..ഗർഭപാത്രത്തിൽ സ്പന്ദിച്ച് തുടങ്ങും മുൻപ് അസ്തമിച്ച ആ ജീവന്റെ കണിക അമ്മയോടു ചോദിച്ചു...
" ഞാനെന്ത് തെറ്റ് ചെയ്തു?? എന്തിന് നിങ്ങളെന്നെ നശിപ്പിച്ചു???...."
നിറഞ്ഞു തുടങ്ങിയ അമ്മയുടെ കണ്ണുകൾ അതിനുള്ള ഉത്തരം പറയാതെ പറയുന്നുണ്ടായിരുന്നു...
നല്ല പഞ്ചുള്ള സബ്ജക്റ്റാണ്. എങ്കിലും അവതരണം കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നില്ലേ എന്നൊരു തോന്നല്‍. ആശംസകള്‍.
ReplyDeleteട്രാജിക്!
ReplyDeleteങേ
ReplyDelete