വരുന്ന ദിവസം പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ടവൾക്കായി എന്റെ ചെറിയൊരു പിറന്നാൾ സമ്മാനം.....
"എന്തു ഞാൻ നൽകേണ്ടൂ പ്രിയേ
പിറന്നാൾ സമ്മാനമായി നിൻകയ്യിൽ....
എന്തു ഞാൻ പറയേണ്ടൂ സഖീ
ഈ ജന്മദിനത്തിൽ നിന്നോട്...
ഞാനിന്നറിയാതെ മോഹിച്ചുപൊകുന്നു
നിന്നരികിൽ ഉണ്ടാവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്....
പരതിയെൻ കണ്ണുകൾ മടുത്തു തുടങ്ങി...
നടന്നെൻ കാലുകൾ തളർന്നു തുടങ്ങി...
തൃപ്തനാകുന്നില്ല ഒന്നിലുമേ ഞാൻ
എന്തു ഞാൻ നിനക്കായ് നൽകേണ്ടൂ സഖീ...
ഒന്നുമില്ലീയുലകത്തിൽ നിനക്കു നൽകുവാൻ മാത്രം
തോറ്റുപോകുന്നു പ്രിയേ ഇക്കൊല്ലവും ഞാൻ..
കറങ്ങുന്ന കാലവും ഏറുന്ന വയസ്സും
ഇന്നു നിൻ മനസ്സിനെ മാറ്റിമറിച്ചെങ്കിൽ
കണ്ണടച്ചുകൊൾക കൈ നീട്ടിക്കൊൾക
സ്വീകരിച്ചാലും എൻ പിറന്നാൾ സമ്മാനം
തന്നുകൊള്ളട്ടെ എൻ ഹൃദയം നിനക്കായ്...
ഒപ്പം വാരിച്ചൊരിയുന്നു ആശംസകളത്രയും
ഒരുനൂറുകൊല്ലം ഇനിയുമീ ഭൂമിയിൽ
ജീവിച്ചു തീരുവാൻ ആയുസ്സുണ്ടാവട്ടെ.....
പിറന്നാള്‍ സമ്മാനം നന്നായിട്ടുണ്ട്. കൂട്ടുകാരിയോട് പിറന്നാള്‍ ആശംസകള്‍ കൂടി അറിയിച്ചേക്കുക..
ReplyDelete