അവള്
എപ്പോഴാണ് എനിക്ക് അവളോടുള്ള ഇഷ്ടം ഒരു പ്രണയമായ് വളര്‍ന്നത്!!!!! എപ്പോഴാണ് എന്റെ മനസ്സ് അവളെ എന്നോടൊപ്പം ചേര്‍ക്കാന്‍ ആഗ്രഹിച്ചു തുടങ്ങിയത്!!!... അറിയില്ല.. എനിക്ക് അറിയില്ല....
അവള്.... പ്രവചനാതീതമായ ജീവിതയാത്രയില്‍ എവിടെയോ വച്ച് എന്നോടൊപ്പം കൂടിയവള്‍...
പിന്നീട്, എന്റെ എല്ലാമായി തീര്‍ന്നവള്‍......
ഇന്ത്യന്‍ തപാല്‍ വകുപ്പ് എന്ന ആ വലിയ കുടുംബത്തിലേക്ക് ഒരു പുതിയ അംഗമായി ഞാന്‍ കാലെടുത്തു വച്ച് ഏറെ കഴിയും മുന്‍പേ
എന്റെ ജൂനിയര്‍ വന്ന അവളെ ദൈവം എനിക്ക് പരിചയപ്പെടുത്തി.. "Deputation" എന്ന പദപ്രയോഗത്തോട് എനിക്ക് ആദ്യമായും അവസാനമായും
ഇഷ്ടം തോന്നിയത് ആ ദിനങ്ങളിലായിരുന്നു.. കാരണം ഒരു "Deputation" ആണ് എനിക്ക് അവളെ കാണാന്‍ അവസരമൊരുക്കിയത്..
അനന്തമായി കിടക്കുന്ന തപാല്‍ വകുപ്പിനെ ഒരു ശിശുവിന്റെ കൌതുകത്തോടെ നോക്കി നിന്നിരുന്ന എന്നിലേക്ക് ഒരു വലിയ ഉത്തരവാദിത്വം എല്പിക്കനെന്നവണ്ണം അന്ന് അവള് ആ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ വന്നു. ഒപ്പം അച്ഛന്.. അമ്മ ഉണ്ടായിരുന്നോ??
ഇല്ല.. അമ്മയില്ല.. എന്റെ ഓര്മ ശരിയായിരികട്ടെ.. ഒരു ഇളം നീല ചുരിദാറും, അതെ കളര്‍ ഷാളും അണിഞ്ഞ മെലിഞ്ഞൊരു കുട്ടി.
നിഷ്കളങ്കമായ ചിരി... നെറ്റിയില്‍ ചന്ദക്കുറി.. എന്റെ മനസ്സില്‍ ഞാന്‍ പ്രതിഷ്ടിച്ച ആ നാട്ടിന്പുറതുകാരിയുടെ ശാലീനതയും സൗന്ദര്യവും ഞാന്‍
അവളില്‍ ദര്‍ശിച്ചു.....പൊതുവേ ഇത്തിരി ഗൌരവക്കരിയായിട്ടാണ് ഞാന്‍ അവളെ ആദ്യം വിലയിരുത്തിയത്.. അധികം സംസാരമില്ല; എന്നോടായാലും, ആരോടായാലും. ചിലപ്പോള്‍ അത് ആ ആദ്യ ദിവസത്തെ സംഘര്‍ഷഭരിതമായ മാനസികാവസ്ഥ കൊണ്ടായിരിക്കാം എന്ന് ഞാന്‍ വെറുതേ എന്നെത്തന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.. നികഴ്താതെ കിടന്ന ആ ഒഴിവിലേക്ക് അവള് കാലെടുത്തു വച്ചപ്പോള്‍ എനിക്ക് ആ ഓഫീസിനോട്, അല്ല അവളോട്, വിടപറയേണ്ടിവന്നു..
"ഉര്‍വ്വശീ ശാപം ഉപകാരം" എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കികൊണ്ട്, രണ്ടു ദിവസം കഴിയുംമുന്പേ ആ ഇമെയില്‍ എന്നെ തേടി എന്റെ ഓഫീസില്‍ വന്നു.. "Please depute one PA to join __________ office for 2 days leave arrangement", ഇത് വായിച്ചു കഴിയുമ്പോഴേക്കും എന്റെ മനസ്സ് എന്നെക്കാള്‍ മുന്‍പേ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. ജീവിതത്തില്‍ അന്നാദ്യമായി "Deputation" വന്നപ്പോള്‍ ഞാന്‍ സന്തോഷിച്ചു. തുള്ളിച്ചാടാന്‍ ആഗ്രഹിച്ചു. ഒടുവില്‍ ദൈവം വീണ്ടും അവളെ കാണാന്‍ എനിക്ക് അവസരമൊരുക്കിയിരിക്കുന്നു. ദൈവത്തിന് നന്ദി..
പതിവിലും ഉന്മേഷവാനായിരുന്നു പിറ്റേദിവസം ഞാന്‍.. 9 മണിക്ക് മാത്രം തുറക്കേണ്ടുന്ന ആ ഓഫീസിനു മുന്പില് 8 മണിക്ക് ഞാന്‍ എത്തി കാത്തുനില്ക്കാന് തുടങ്ങി.. താക്കോല്‍ കയ്യില്‍ ഇല്ലാത്തതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല..ഒടുവില്‍ പോസ്റ്റ്മാന് വന്നു ഓഫീസ് തുറന്നു ഏറെ വൈകും മുന്‍പേ എന്റെ മനസ്സിനെ കുളിരണിയിച്ചുകൊണ്ട് തോളില്‍ ഒരു ഹാന്‍ഡ് ബാഗുമായി നടന്നു വരുന്ന അവളുടെ മുഖം ജനലഴികള്‍ക്കിടയിലൂടെ ഞാന്‍ കണ്ടു.. അപ്പോള്‍ ആരോ എന്നോട് മന്ത്രിച്ചു.. " ഇവള് നിനക്കുള്ളതാണ്, നിന്റെതു മാത്രം".... ഒരു നിമിഷ നേരത്തേക്ക് എന്റെ മനസ്സ് ഈ ലോകം വിട്ടു അനന്തമായ മറ്റൊരു പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി... "Good Morning".. എന്റെ സ്വപ്ന സൌധങ്ങളെ തല്ലിക്കെടുത്തിക്കൊണ്ട് അവളുടെ ആ മധുര സ്വരം എന്റെ ചെവികളില്‍ വന്നണഞ്ഞു. തെല്ലു ദെഷ്യത്തോടെയെങ്കിലും ഞാന്‍ ചിരിച്ച മുഖത്തോടെ അവളെ നോക്കി തകുലുക്കി.. ഒരു പുഞ്ചിരിയോടെ എന്റെ മുന്‍പിലൂടെ ഓഫ്സിലേക്ക് നടന്നു കയറുമ്പോള്‍ അവളുടെ കാര്‍ക്കൂന്തലിന്റെ ഗന്ധം എന്റെ മനസ്സിനെ കുളിരണിയിച്ചു. തപാല്‍ വകുപ്പില്‍ തികച്ചും ഒരു വിദ്യാര്‍ത്ഥിയായ എന്റെ കൈകളിലേക്ക് അവളെകൂടെ പഠിപ്പിക്കുക എന്ന ഉത്തരവാദിത്ത്വം ഏല്പിച്ചു ലീവില്‍ പോയ അവിടുത്തെ മാഷ്നോട് അന്നെനിക്ക് തെല്ലും ദേഷ്യം തോന്നിയില്ല. കേവലം രണ്ടു ദിവസം മാത്രം ധൈര്ഘ്യമുള്ള ആ "Deputation" നീട്ടിതരണമേ എന്ന് ഞാന്‍ ദൈവത്തോട് മനസ്സറിഞ്ഞു പ്രാര്‍ഥിച്ചു. എന്റെ ഭാഗ്യമോ അവളുടെ നിര്‍ഭാഗ്യമോ എന്നറിയില്ല, മാഷ് ലീവ് നീട്ടി.. അതും രണ്ടാഴ്ചതേയ്ക്ക്.. SR1ഉം കൊണ്ട് ഓഫീസില്‍ വന്ന മാഷ്ന്റെ മുഖത്തേക്ക് അന്ന് ഞാന്‍ ഒത്തിരി നന്ദിയോടെ നോക്കി.. മനസ്സില്‍ ഒരായിരം തവണ അത് പറയുകയും ചെയ്തു.. ആഗ്രഹിക്കാന്‍ പാടില്ല എങ്കിലും ഞാന്‍ അറിയാതെ ആശിച്ചു പോയി, മാഷ് കുറെ നാളത്തേക്ക് വരാതിരുന്നെങ്കില്‍ എന്ന്...
പഠനവും പഠിപ്പിക്കലും തകൃതിയായി നടന്നുകൊണ്ടിരുന്ന രണ്ടാഴ്ച്ച... അല്പസ്വല്പം ശകാരവും, ചിരിയും സന്തോഷവും നിറഞ്ഞ ആ 14 ദിനങ്ങള്‍.... മിഥുന് എന്ന പേരിനാല്‍ അറിയപ്പെടുന്ന ഈ ജന്മം എനിക്ക് തന്ന ദൈവത്തിന് ഞാന്‍ വീണ്ടും നന്ദി പറയുന്നു ഈ 14 ദിനങ്ങള്‍ എന്റെ ജീവിതത്തില്‍ അവളോടൊപ്പം എനിക്കായ് അനുവദിച്ചതിന്, ഇത്രയും അനശ്വരമാക്കിയത്തിന്....... കാലചക്രം അതിന്റെ ദൗത്യം ഭംഗിയായി നിര്വഹിച്ചുകൊണ്ടിരിക്കുന്നതിന്ടയില് എപ്പൊഴോ ഞാന്‍ എന്റെ ഇഷ്ടം അവളെ അറിയിച്ചു.. പ്രായത്തില്‍ എന്റെ ഇളയെതെങ്കിലും എന്നേക്കാള്‍ Maturity ഉണ്ടായിരുന്ന അവള് വ്യക്തമായ കാരണങ്ങള്‍ നിരത്തി എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. തിരുത്താന്‍ ശ്രമിച്ചു.. ഒടുവില്‍ ഗത്യന്തരമില്ലാതെ നിരസിച്ചു.. ഇതിനിടയില്‍ തവണ ഭാഗ്യം "Deputation"ന്റെ രൂപത്തില്‍ എന്നെ ഈ ഓഫ്സില് വീണ്ടും എത്തിച്ചു.. ഇണങ്ങിയും പിണങ്ങിയും ഉപദേശിച്ചും വീണ്ടും കുറെ ദിവസങ്ങള്‍ എനിക്ക് അവളോടൊത്ത് വീണുകിട്ടി.. അവളുടെ ജോലി എളുപ്പം തീര്‍ക്കുവാന്‍ അവളെക്കാളേറെ ഞാന്‍ പരിശ്രമിച്ചു.. കഴിവിന്റെ പരമാവധി വേഗതയില്‍ എന്റെ ജോലികള്‍ തീര്‍ത്തു വൈകുന്നേരങ്ങളില്‍ ഞാന്‍ പതിവായി അവളെ സഹായിക്കാന്‍ ഓടി എത്തുമായിരുന്നു.. തന്റെ മകളെയും കാത്ത്, അധ്യാപനം എന്ന ജോലിയും കഴിഞ്ഞു വാടിയ മുഖത്തോടെ ഓഫീസ് പടിക്കല്‍ കാത്തു നില്കുന്ന അവളുടെ അമ്മയുടെ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു..ആ കണ്ണുകളില്‍ എന്നെ കാണുമ്പോള്‍ വിരിയുന്ന തിളക്കം മറക്കാന്‍ കഴിയില്ല എനിക്കൊരിക്കലും..
ആയിടയ്ക്ക് യാത്രാക്ലേശം സൂചിപ്പിച്ചു അവള് കൊടുത്ത request പ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ തീര്‍പ്പ് കല്പിച്ച് അവള്‍ക്കു transfer order വന്നു.. എന്റെ കണ്മുന്പില് നിന്നും അവള് പോവുകയാണ്, കുറച്ചധികം അകലെയുള്ള മറ്റൊരു ഓഫീസിലേക്ക്... അന്നത്തെ sent-off പാര്‍ട്ടിക്ക് അവള് എന്നെയും വിളിച്ചു,.. ഉച്ചയ്ക്ക് ശേഷമുള്ളആ functionനു പങ്കെടുക്കാം എന്ന എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു് അന്ന് ഓഫീസില്‍ അപാരമായ തിരക്ക്. അവസാനം "കണ്ടിട്ടേ പോകാവൂ" എന്ന എന്റെ അപേക്ഷയില്‍ ഏറെ നേരം കാത്തുനിന്ന അവളെ കാണാന്‍ ഒരു വിധം പണികള്‍ തീര്‍ത്തു ഞങ്ങള്‍ ഇറങ്ങി.. കണ്ടു.. അവളെ ഞാന്‍ കണ്ടു.. ഇന്നവള്‍ പൊതുവേ ദുഖിതയായ് കാണപെട്ടു.. പോകുന്നതിന്റെ വിഷമം. എല്ലാരേം പിരിയുന്നതിന്റെ വിഷമം.. അവള്‍ക്കു ഞാന്‍ സമ്മാനം വച്ച് നീട്ടേണ്ടതിനുപകരം അവള് എനിക്ക് ഒരു ചെറിയ പൊതി വച്ച് നീട്ടി.. കരയില്ല എന്ന് തീരുമാനിച്ചുറപ്പിച്ച എന്നെ അനുസരിക്കാന്‍ എന്റെ കണ്ണുകള്‍ തയ്യാറായില്ല.. അടക്കിപിടിച്ച സങ്കടം കണ്ണീരിന്റെ രൂപം പ്രാപിച്ചു പുറത്തേക്കു വന്നു.. ഞാന്‍ കരയുന്നത് അവളുടെ അമ്മയില്‍ സംശയം ജനിപ്പിക്കും എന്ന ഭയം എന്നില്‍ ഉള്ളതിനാല്‍ പരമാവധി എന്റെ മുഖം അവന്റെ പുറകില്‍ മറക്കാന്‍ ഞാന്‍ ശ്രമിച്ചു.. അവന് എന്റെ സുഹൃത്താണ് ട്ടോ.. ഒടുവില്‍ അവളെയും യാത്രയാക്കി ബസ്റ്റൊപ്പിലേക്ക് നടക്കുമ്പോള്‍ എന്റെ ജന്മം അവിടെ തീരുകയാണോ എന്നെനിക്കു തോന്നി.. ഒരു നിമിഷനേരത്തേക്കെങ്കിലും "മരണം" എന്ന ചിന്ത എന്റെ മനസ്സിനെ വേട്ടയാടി.. തികച്ചും ശൂന്യമായ മനസ്സുമായി നടക്കുന്ന എനിക്ക് കലങ്ങിയ കണ്ണുകളാല്‍ ഒന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല..
ഇനി അവളോട് രണ്ടു വാക്ക്........
" പ്രിയേ.. നിന്നെ പടിയിറക്കി വാതില്‍ കൊട്ടിയടക്കുവാന്‍ എനിക്കോ എന്റെ മനസ്സിനോ ഇനിയും കഴിഞ്ഞിട്ടില്ല. നിന്റെ "maturity" എത്തിയിട്ടില്ലാത്ത ഈ സുഹൃത്ത് ഇന്നും നിനക്കായ് കാത്തിരിക്കുന്നു.. എപ്പോഴെങ്കിലും നീ എന്റെ ഇഷ്ടം തിരിച്ചറിഞ്ഞു എന്നിലേക്ക് വരും എന്ന പ്രതീക്ഷയോടെ.......... "
എന്ന്,
നിന്റെ ഞാന്‍
by Midhunraj.

;)
ReplyDelete