ഇവരൊക്കെ പറയുന്നത് കേട്ടാ തോന്നും ലോകത്ത് ആദ്യമായി മുടി നീട്ടുന്ന വ്യക്തി ഞാന്‍ ആണെന്ന്!!!.. മുടി നീട്ടി വളര്‍ത്തുന്നത് ഇത്രേം വല്ല്യ കുറ്റമാണോ?? ചെറുപ്പം മുതലേ മുടി എനിക്കൊരു ഭ്രാന്തായിരുന്നു.. എന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഞാനിതുവരെ മുടിവെട്ടിയ ചരിത്രമില്ല. നീളന്‍ ചുരുണ്ടമുടി എന്റെയൊരു നടക്കാത്ത ആഗ്രഹമായി ഇന്നും തുടരുന്നു...
പലപ്പോഴും മുടി നീട്ടുക എന്ന എന്റെ ദൗത്യം വളരെ ദയനീയമായി പരാജയപ്പെട്ടു. പഠിച്ചോണ്ടിരുന്നപ്പോള്‍ അച്ഛന്‍ വീട്ടില്‍ കേറ്റത്തില്ല എന്നു പറഞ്ഞപ്പോള്‍ എനിക്ക് മുടി വെട്ടേണ്ടി വന്നു. പിന്നെ ജോലി കിട്ടിയതിനു ശേഷം രണ്ടും കല്പിച്ച് ഞാന്‍ ഒരു ശ്രമം കൂടെ നടത്തി.. നീണ്ടു നീണ്ടു തോളറ്റം വരെ എത്തിയ എന്റെ മുടി ഓഫീസിലെ ശ്രീനിയെട്ടന്റെയും സുനിയേട്ടന്റെയും നിര്‍ത്താതെയുള്ള നിര്‍ബന്ധത്തിനു വഴങ്ങി മുറിക്കേണ്ടിവന്നു. അങ്ങനെ അഞ്ചെട്ടു മാസം കൊണ്ട് ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് രണ്ടു മിനുട്ട് കൊണ്ട് രാജേഷേട്ടന്‍ (പോസ്റ്റ് ഓഫീസിനടുത്തുള്ള ബാര്‍ബര്‍ഷോപ്പിലെ ഏട്ടന്‍) കഷ്ണിച്ചു തുണ്ടം തുണ്ടമാക്കി.. എന്നെ പുതപ്പിച്ച വെള്ളത്തുണിയില്‍ ചുരുണ്ടുകൂടി കിടക്കുന്ന എന്റെ നീളന്‍ മുടികള്‍ കണ്ടപ്പോള്‍ അറിയാതെ അതിന്റെ കാരണക്കാരെ ഞാന്‍ മനസ്സുകൊണ്ട് പ്രാകി... ആയിരത്തി അഞ്ഞൂറ് രൂപകൊടുത്ത് "straightning" ചെയ്ത മുടിയാണ് ദാ നിലത്തൂടെ അങ്ങോട്ടുമിങ്ങോട്ടും പാറി നടക്കുന്നത്.. അങ്ങനെ ആ ഒരു സാഹസവും അവിടം കൊണ്ട് തീര്‍ന്നു..
ഇന്ന് ഞാന്‍ വീണ്ടുമൊരു ശ്രമത്തിന്‍റെ ഇടയിലാണ്... ബാര്‍ബര്‍ഷോപ്പില്‍ കേറിയിട്ടു ഏതാണ്ട് ഒരു കൊല്ലമാവാന്‍ പോകുന്നു.. ഇടതൂര്‍ന്ന്‍ വളരുന്ന എന്റെ "കാര്‍ക്കൂന്തല്‍" കാണുമ്പോ "ഹാ, മനസ്സിന് എന്തൊരു കുളിര്‍മയാണ്".. ചെവികള്‍ രണ്ടും ഏകദേശം മുടികള്‍ക്കിടയില്‍ മറഞ്ഞു തുടങ്ങിയിരിക്കുന്നു... കാണാന്‍ നല്ല ബോറാണ്.. ഒരൊറ്റ "കുട്ടി"പോലും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല ഇതുവരെ.. "പോത്തിന്‍റെ" ചെവിയില്‍ വേദമോതിയിട്ട് കാര്യമില്ല എന്ന് വൈകിയെങ്കിലും മനസ്സിലാക്കിയ നല്ലവരായ എന്റെ വീട്ടുകാരും ഓഫീസ് ബന്ധുക്കളും ഇപ്പൊ ഉപദേശങ്ങള്‍ നിര്‍ത്തിയ മട്ടാണ്... "നീ എന്തുവേണേലും കളിച്ചുകൂട്ട്..." എന്ന നിലപാടിലാണ് അവരിപ്പോ.. കൌണ്ടറില്‍ വരുന്ന ആള്‍ക്കാരുടെ എന്റെ തലയിലേക്ക് തന്നെയുള്ള തുറിച്ചുനോട്ടങ്ങള്‍ പലപ്പോഴും എന്നെ ഭ്രാന്തുപിടിപ്പിച്ചിട്ടുണ്ട്.. എന്നാലും വെട്ടാന്‍ എനിക്ക് ഉദ്ദേശമൊന്നുല്ല്യ..
ഞാന്‍ മാത്രായിരിക്കില്ല, മുടി നീട്ടാന്‍ ഒരുമ്പെടുന്ന എല്ലാ പുരുഷകേസരികളും ഇത്തരം പ്രശ്നങ്ങളൊക്കെ അഭിമുഖീകരിക്കേണ്ടി വരും.. അല്ലെങ്കില്‍ അഭിമുഖീകരിച്ചിരിക്കും.. "എന്‍റെ തല, എന്റെ മുടി...... "... പക്ഷേ പ്രശ്നം ബാക്കിയുള്ളോര്‍ക്ക്.. റബ്ബര്‍ ബാന്റിട്ട് പുറകില്‍ കെട്ടാന്‍ മാത്രം വളര്‍ന്ന എന്റെ മുടി ഇനി ഞാന്‍ മുറിക്കണേല്‍ "ഇമ്മിണി പുളിക്കും"....
കള്ളുകുടി, പുകവലി, പിന്നെ പറയാന്‍ പറ്റാത്ത മറ്റു പലതും, ഇങ്ങനെയുള്ള ഒരു തോന്ന്യാസോം അല്ലല്ലോ ഞാന്‍ ചെയ്തുകൂട്ടുന്നത്!!!! എന്റെ തലയില്‍ മറ്റാരേം ശല്യം ചെയ്യാതെ വളരുന്ന മുടി ഇത്തിരിയൊന്ന് നീട്ടാന്‍ തീരുമാനിച്ചു.. അതിന് കുത്തുവാക്കുകള്‍ കൊണ്ട് എന്നെ ഇങ്ങനെ വധിക്കേണ്ട കാര്യമോക്കെയുണ്ടോ?? ഒന്ന് ചിന്തിച്ചുനോക്കൂ...... ആള്‍ക്കാര്‍ പറയുന്നത് പറയട്ടെ.. "കേട്ടില്ല" നടിക്കാന്‍ ഞാനിപ്പൊ ശീലിച്ചു കഴിഞ്ഞു.. ഒന്നുല്ലേലും ഇതൊരു ജനാധിപത്യ രാജ്യമല്ലേ... എന്റെ സ്വാതന്ത്ര്യം മറ്റുള്ളര്‍ക്ക് ബുധിമുട്ടാകുന്നുമില്ല.. അപ്പൊ പിന്നെ എന്താ പ്രശ്നം.??? ഒരു പ്രശ്നോമില്ല.... "നീണ്ടുകൊണ്ടേയിരിക്കുന്ന എന്റെ മുടികളേ..... ഭാഗ്യമുണ്ടേല്‍ നിങ്ങള്‍ക്ക് ഇനീം നീളാം,... ഇഷ്ടമുള്ളത്രേം........ :):)
This comment has been removed by the author.
ReplyDeleteഎല്ലാവരും ചെയ്യുന്നതിൽ നിന്ന് മാറി ചിന്തിക്കുന്നവരെ ലോകം ഇങ്ങനെ ഒറ്റപ്പെടുത്താറുണ്ട്. കണ്ട് ശീലമില്ലാത്തതുകൊണ്ട് മറ്റുള്ളവർക്കുണ്ടാകുന്ന അലോസരമായി കണ്ടാൽ മതി. മുടി നീട്ടി വളർത്തിയ ഒരു സഹപ്രവർത്തകൻ, അല്ലെങ്കിൽ തല മൊട്ടയടിച്ചു നടക്കുന്ന ഒരു സഹപ്രവർത്തക, ഇവരെയൊക്കെ കണ്ടാൽ എനിക്കും അസ്വസ്ഥത തോന്നും. അത് പരിചയമാവുന്നതു വരെ മാത്രമാണെന്നു മാത്രം.
ReplyDelete'എന്റെ തല, എന്റെ മുടി' പ്രസ്ഥാനത്തിനു എല്ലാ ഭാവുകങ്ങളും.
ഇന്റർനെറ്റിൽ നിന്നെടുക്കുന്ന ചിത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് മുൻപൊരിക്കൽ ഞാൻ പറഞ്ഞിരുന്നു. മുകളിലെ ചിത്രത്തിൽ വാട്ടർമാർക്ക് കാണുന്നു. ഇതും നെറ്റിൽ നിന്നെടുത്തതാണോ ? ആണെങ്കിൽ സൂക്ഷിക്കണം.
Athe net'nnu.eduthathaanu.. Clip artu aanu.. Kuzhappavuo?? Prblm illathirikkan. Enthaa cheyyendathu etta???
ReplyDeleteമറ്റുള്ളവര്‍ക്ക് പ്രയാസമാകാത്ത സ്വന്തമിഷ്ട്ടങ്ങള്‍ മാറ്റി വെക്കേണ്ടതില്ല,,rr
ReplyDelete:-)
Deleteതല, മുടി , എതൊന്നും ഒരു പ്രശ്നമല്ല , കുറ്റവുമല്ല :)
ReplyDeletePakshe mattullorude naakku... :-).. Unsahikkable
Deleteകാണാന്‍ ഒരു ലുക്ക് ഉണ്ടായാല്‍ മതീന്നേ.....!!
ReplyDeleteഅതില്ലല്ലോ അജിത്തേട്ടാ...
Delete:)
മുടി നീട്ടിയാല്‍ കാശ് ലാഭിക്കാം,, പിന്നെ ഒരു ബുജി ലുക്കും കിട്ടും :)
ReplyDelete