='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: മ്മളും യന്ത്രങ്ങളും.....

Sunday, 13 April 2014

മ്മളും യന്ത്രങ്ങളും.....


  
  
      "ദൈവം ഉണ്ടോ?? അതോ ഇല്ലേ?? ".... കേള്‍ക്കുന്ന നിങ്ങളെപ്പോലെ ചോദിക്കുന്ന എനിക്കും ഇന്നും അജ്ഞാതമായ കാര്യം.. "ഇല്ല" എന്ന്

ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത  നിലനില്‍ക്കെത്തന്നെ പറയട്ടെ "ഉണ്ട്" എന്ന് പറയാന്‍ ചില അനുഭവങ്ങള്‍ ചിലര്‍ക്കെങ്കിലും

ഉണ്ടായിട്ടുണ്ടാവും എന്നത് തള്ളിക്കളയാന്‍ പറ്റാത്ത കാര്യമാണ്... എന്തായാലും അതല്ല ഇപ്പൊ ഇവിടെ വിഷയം.. ദൈവനാമത്തില്‍ കീശ

നിറയ്ക്കുന്ന ചില പുത്തിമാന്‍മാരെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്...

      വിഷുവൊക്കെയല്ലേ വരാന്‍ പോകുന്നത്; ടിവിയില്‍ നല്ല നാലു പരിപാടികള്‍ കണ്ടുകളയാം എന്ന കരുതിക്കൊണ്ടാണ് രാവിലെ

ഉറക്കച്ചടവോടെ റിമോട്ടും കയ്യില്‍പിടിച്ച് വിഡ്ഢിപ്പെട്ടിക്കു മുന്‍പില്‍ കുത്തിയിരുന്നത്..... "മം....." എന്ന ചെറുമൂളലോടെ മൂപ്പരും

ഉറക്കമുണര്‍ന്നപ്പോള്‍ കേട്ടത് ഒരു "വലംപിരി ശംഖി"നെ കുറിച്ച്.. അവതാരിക പ്രശസ്തമായൊരു വ്യക്തി... ചാനലോ, അതും പ്രശസ്തം തന്നെ... ആ

കാഴ്ചയാണ് എന്നെ ഈയൊരു എഴുത്തിലേക്ക്‌ നയിച്ചത്.. അവരുടെ അവകാശവാദം ഇങ്ങനെ.. " വലംപിരി ശംഖ് സാക്ഷാല്‍ മഹാവിഷ്ണുവിന്റെ

വാസസ്ഥലമാണ്.. ആയതിനാല്‍ വലംപിരി ശംഖ് എവിടെ സൂക്ഷിക്കുന്നുവോ അവിടെ ലക്ഷ്മീ ദേവിയുടെ കടാക്ഷം ഉണ്ടാവുകയും, സമ്പത്തും

സമൃദ്ധിയും വന്നുചേരുകയും ചെയ്യുമത്രേ....വിലയോ വെറും തുച്ഛമായ "ആയിരങ്ങള്‍" മാത്രം... അത്ര അന്ധമായ വിശാസം ഇല്ലാത്ത എനിക്കുപോലും

ഇവരുടെ ചങ്കില്‍ കൊള്ളുന്ന വര്‍ത്താനം കേട്ടപ്പോ ഒരെണ്ണം വീട്ടില്‍ വാങ്ങി വച്ചാലോ എന്ന് തോന്നിപ്പോയി.. അപ്പൊപിന്നെ

അന്ധമായവിശ്വാസങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരള സമൂഹത്തിലെ എത്രപേരുടെ വീട്ടില്‍ ഈ "വലംപിരിയനും ഇടംപിരിയനും" സ്ഥാനം

പിടിച്ചുകാണും അല്ലേ.....!!! അവരൊക്കെ സമ്പന്നരായോ ആവോ...!!

        ഇനി ഈ ശംഖിനെക്കാള്‍ വല്ല്യ മറ്റൊരു സാധനമുണ്ട്.. ഇവനാണ് ഒത്തിരിക്കാലം മുന്‍പുതന്നെ നമ്മുടെ സ്വീകരണ മുറികള്‍

കയ്യടക്കിയത്... കുബേരന്റെ "സഞ്ചിയോ" "കുഞ്ചിയോ" അങ്ങനെയെന്തോ ആണ് അതിന്റെ പേര്... ഈ സാമഗ്രിയുടെ നിര്‍മ്മാതാക്കളുടെ

അവകാശവാദങ്ങളും നമ്മെ മോഹിപ്പിക്കുന്നത് തന്നെ... ഈ സാധനം വീടിന്റെയോ ഓഫീസിന്റെയോ ഏതു ഓണംകേറാമൂലയില്‍ കൊണ്ടുപോയി

വച്ചിരുന്നാലും അവിടെ റിസര്‍വ്വ് ബാങ്കിന്‍റെ ലോക്കര്‍ റൂം അപ്പാടെ വന്നുചേരും,.. പോരാത്തതിന് സമാധാനവും സന്തോഷവും ധാര ധാരയായി

പെയ്തിറങ്ങും.... പിന്നെ ഗൃഹത്തില്‍ ശാന്തിയും സമാധാനവും മാത്രം..... എന്തായാലും "ശാന്തിയാണോ" "സമാധാനമാണോ" അതോ മറ്റുവല്ലതുമാണോ

വന്നതെന്ന് വാങ്ങിവച്ചവര്‍ക്ക് മാത്രം അറിയാവുന്ന പരസ്യമായ രഹസ്യം.... :) :).....

       ഇതൊക്കെയവിടെ മാറ്റിവച്ച് പത്രമൊന്നു നിവര്‍ത്തിയാലോ.. അതിലും കാണാം ഈ മാതിരി കുറെ പരസ്യങ്ങള്‍.. പത്രങ്ങളില്‍ "ശംഖും

കുഞ്ചിയും" ഒന്നുമല്ല ട്ടോ താരം.... "യന്ത്രങ്ങളും ഏലസ്സുകളും" ആണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.... ധന ആകര്‍ഷണയന്ത്രം, വശീകരണയന്ത്രം,

വശ്യമാന്ത്രിക ഏലസ്സ്  അങ്ങനെ ഒരു ശരാശരി മനുഷ്യന്റെ കാക്കത്തൊള്ളായിരം പ്രശ്നള്‍ക്കും പരിഹാരമായി ഒരുപറ്റം ഏലസ്സുകളും യന്ത്രങ്ങളും

സുലഭം.. ഇവയില്‍ എന്നെ ആകര്‍ഷിച്ച ഒരു "മായമോഹിനി" എലസ്സിനെ ഞാന്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം.. ഈ ഏലസ്സ് ധരിച്ചുകഴിഞ്ഞാല്‍

തന്നെ അയാള്‍ അമാനുഷികനാകുന്നു എന്ന് അവകാശ വാദം.. ബാക്കി അവകാശങ്ങള്‍ ഇങ്ങനെ തുടരുന്നു..."അപാര വശീകരണ ശക്തിയുള്ള ഈ

ഏലസ്സ് ധരിച്ചിരിക്കുന്ന ആളുകളുടെ വാക്കുകളെ ആരും ധിക്കരിക്കുകയില്ല.. അവരുടെ കണ്ണുകള്‍ക്ക്‌ ഭയങ്കര ആകര്‍ഷണ ശക്തി കൈവരും.. 

പ്രപഞ്ചത്തില്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത അത്ഭുതപ്രവൃത്തികളും ഈശ്വര ചൈതന്യവും ഈ ഏലസ്സ് ധരിച്ചിരിക്കുന്ന വ്യക്തിക്ക് കാണാന്‍

പറ്റും പോലും.. തീര്‍ന്നില്ല, ക്രൂരമൃഗങ്ങളും വിഷജന്തുക്കളും ഇയാള്‍ക്ക് മുന്നില്‍ അനുസരണയോടെ നില്‍ക്കും.. മാത്രവുമല്ല ഈ എലസ്സിനു അങ്ങനെ

വര്‍ഗീയത ഒന്നുമില്ല കേട്ടോ..... ആര്‍ക്കും കെട്ടാം എങ്ങനേം കെട്ടാം... ഫലം സുനിശ്ചിതം.... വിശ്വാസ്യതയുടെ ഉള്‍ക്കാമ്പുകളിലേക്ക് ആഴ്ന്നിറങ്ങാന്‍

തക്ക ശേഷിയുള്ള ഇത്തരം വാക്കുകള്‍ക്കുമുന്നില്‍ വീണുപോയില്ലെങ്കിലല്ലേ അതിശയമുള്ളൂ... ഒരു മലയാളിയാകുമ്പോ പ്രത്യേകിച്ചും....!!!!....

അതുകൊണ്ടുതന്നെയാണ് നമ്മളില്‍ പലരുടേം കൈത്തണ്ടയും അരക്കെട്ടുകളും കഴുത്തും ഇത്തരം യന്ത്രങ്ങളും ഏലസ്സുകളും കയ്യടക്കിയിരിക്കുന്നതെന്ന്

പറയാതെവയ്യ.. ഈ വാചകങ്ങളൊക്കെയടിക്കുന്ന എന്റെ അരയിലുമുണ്ട് ഒരു ഏലസ്സ്... ഐശ്വര്യോം സമാധാനോം ശാന്തിയുമൊക്കെ എനിക്കു

കിട്ട്യാലെന്താ പുളിക്ക്വോ?????

         നിങ്ങളൊരു IAS പരീക്ഷയ്ക്ക് തയ്യാറെടുക്കുവാണോ...? നിങ്ങള്‍ക്ക് പരാജയഭീതിയുണ്ടോ.. ?? എങ്കില്‍ അതിനും യന്ത്രങ്ങളുണ്ട്ട്ടോ....

വാങ്ങി കേട്ടുകയെ വേണ്ടൂ.. യന്ത്രം നിങ്ങളെ IAS ഓഫീസര്‍ ആക്കികോളും.. പക്ഷെ അങ്ങനെ വിശ്വസിച്ചവര്‍ IAS പോയിട്ട് പ്രിലിമിനറി ടെസ്റ്റ്‌

എങ്കിലും പാസ്സയോ എന്നത് അന്വേഷിക്കേണ്ട വസ്തുത... ഇനി എന്‍റെചെറിയൊരു സംശയം.. സാക്ഷരതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍കുന്ന

നമ്മുടെ സമൂഹം(ഞാനടക്കം) എന്തേയ് പിന്നേം ഇത്തരം ചൂഷണങ്ങളില്‍ വീണുപോകുന്നു.. "കൂടോത്രോം" "ദുര്‍മന്ത്രവാദ"വുമൊക്കെ ഇനി നടപ്പില്ല

എന്ന് മനസ്സിലാക്കിയപ്പോള്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ വരുത്തി ഹൈടെക് രൂപത്തില്‍ ഓടുന്ന നാടിനു നടുവേ ഓടാന്‍ "പുത്തി"യുള്ളോര്‍

ശ്രമിക്കുമ്പോള്‍ "നടുക്കഷ്ണം" തിന്നേണ്ടുന്നതിനു പകരം നാം പിന്നേം അവരുടെ വലയില്‍ അകപ്പെടുന്നു... വരാന്‍ പോകുന്ന

സൌഭാഗ്യങ്ങളെക്കുറിച്ചോര്‍ത്തു ഉള്ള സമ്പത്ത് ഇത്തരക്കാരുടെ കീശയില്‍ കൊണ്ടുപോയിടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ഏലാസ്സിന്റേം

സഹായമില്ലാതെ സാമ്പത്തികനേട്ടം കൊയ്യുകയാണ് മറ്റവന്‍.... നമ്മളോ??? അണ്ടിപോയ അണ്ണാന്‍റെ കണക്കെ മേല്പോട്ട് നോക്കിയിരിക്കുന്നു...യന്ത്രം

സമ്പത്ത് കൊണ്ടുവരുന്നതും കാത്ത്....

          പരസ്യങ്ങള്‍ നമ്മുടെ ദൌര്‍ലഭ്യമാണ്.. ഭക്തിയും വിശാസ്വവും അതിനെക്കാള്‍ വല്ല്യ വീക്നെസ്സും... അപ്പൊപിന്നെ രണ്ടും കൂടെ

കൂടിച്ചേര്‍ന്നാലുള്ള അവസ്ഥ പറയേണ്ടല്ലോ..!!.. "'അവന്‍' പറയുന്നത് വെള്ളം തൊടാതെ നാം വിഴുങ്ങുന്നു... ഇല്ലാത്ത അനുഭവസ്ഥരുടെ "കല്ലുവച്ച

നുണക്കഥകള്‍" കൂടെയാകുമ്പോ നമ്മുടെ കാര്യം ഫ്ലാറ്റ്.... പിറ്റേന്ന് തന്നെ "കുഞ്ചി"യും "ശംഖു"മൊക്കെ വീടിന്റെ മൂലകള്‍ കയ്യടക്കുന്നു... 

അറിഞ്ഞോണ്ട്‌ ഒരു ഉളുപ്പുമില്ലാതെ പിന്നേം പിന്നേം ഇത്തരം മണ്ടത്തരങ്ങളില്‍ ചെന്നുചാടുന്ന ചങ്ങായിമാരോട് ഒരു വാക്ക്.. "മേലനങ്ങാതെ കായ്‌

കയ്യില്‍ കിട്ടാന്‍ ഒരു ഏലസ്സും ശംഖും വിചാരിച്ചാല്‍ നടക്കത്തില്ല... പിന്നെ ശാന്തിയുടേം സമാധാനത്തിന്റെം കാര്യം...... അതിനു പ്രത്യേകിച്ച്

യന്ത്രോം കുന്തോം ഒന്നും വേണ്ട.. മ്മള് മ്മടെ മനസ്സങ്ങ് നന്നാക്കിയാല്‍ മതി.. ഈ പറഞ്ഞ "ശാന്തി"യൊക്കെ വഴിയെ വന്നോളും.. അതുകൊണ്ട്

ഇനിയെങ്കിലും ഇത്തരം വിശ്വാസ ചൂഷണങ്ങളില്‍ വീഴാതെ നോക്കുക... നന്നായി കഷ്ടപ്പെടുക... സകല ദൈവങ്ങളും അപ്പൊ കണ്ണു തുറന്നോളും..

പിന്നെ മറ്റൊരു കാര്യം, "മ്മടെ തലവര നല്ലതാണെങ്കിലേയ് വരാനുള്ള "ഫാഗ്യ"ങ്ങള്‍ മ്മളെ തേടിയെത്തും ചങ്ങായീ....  :) :)....

2 comments:

  1. പകുതി വിവരം നേടുമ്പോഴേക്കും താൻ പൂർണ്ണമായെല്ലാം പഠിച്ചു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവരെ അതിനേക്കാൾ വിവരമുള്ളവർക്ക് പറ്റിക്കാൻ എളുപ്പമാണ്. ദൈവത്തെ കൂടി ഇടയിൽ പ്രതിഷ്ഠിച്ചാൽ പറയുകയും വേണ്ട. മലയാളിയെ പറ്റിക്കാൻ എളുപ്പമാണ്. കോർപ്പറേറ്റുകൾ മുതൽ ഫുട്പാത്തിലെ വ്യാജവൈദ്യന്മാർ വരെ അത് ചെയ്തുകൊണ്ടിരിക്കുന്നു.

    ഏലസ്സ് ഒരു ആഭരണം മാത്രമായി കാണുന്നതിനു വിശ്വാസം ലേഖകനുണ്ടാവട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  2. (പറയാതെവയ്യ.. ഈ വാചകങ്ങളൊക്കെയടിക്കുന്ന എന്റെ അരയിലുമുണ്ട് ഒരു ഏലസ്സ്... ഐശ്വര്യോം സമാധാനോം ശാന്തിയുമൊക്കെ എനിക്കു
    കിട്ട്യാലെന്താ പുളിക്ക്വോ????? ) മോഹങ്ങള്‍ അധികമാകുമ്പോള്‍ മനുഷ്യര്‍ ഈ ഭക്തിയന്ത്രങ്ങളില്‍ ആശ്വാസം കണ്ടെത്തിപ്പോകുകയാണ്. വിദ്യാഭ്യാസമുള്ളവര്‍ പോലും. അത് മുതലാക്കാന്‍ രക്ഷ വില്‍പ്പനക്കാരും....ബിസിനസ്സില്‍ വഞ്ചിതരാകാതിരിക്കാന്‍ സ്വയം ബോധമുണ്ടാകട്ടെ....നല്ല ലേഖനം

    ReplyDelete