='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: കാര്യമില്ലാത്ത കാരണങ്ങള്‍

Sunday, 23 March 2014

കാര്യമില്ലാത്ത കാരണങ്ങള്‍

             
                     

   ഒരു തിങ്കളാഴ്ച; സമയം വൈകുന്നേരം 5.30യോടടുക്കുന്നു. ഞാന്‍ തിരക്കിട്ട യാത്രയിലാണ്. കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എന്റെ വകയില്‍ ഒരു അമ്മായി അഡ്മിറ്റ്‌ ആയിട്ട് കുറച്ചു ദിവസമായി. ജോലിത്തിരക്ക് കാരണം ഇതുവരെ അവരെ പോയൊന്നു കാണാന്‍ സാധിച്ചില്ല. അസുഖം കാര്യമായി ഒന്നുമില്ല, വാര്‍ദ്ധക്യസഹജം തന്നെ. എന്നാലും നമ്മളെങ്ങാന്‍ ഒന്നുപോയി കണ്ടില്ലെങ്കില്‍ അവര്‍ക്കു പറഞ്ഞുനടക്കാന്‍ അതുമതി. "ജോലി കിട്ടിയപ്പോഴേക്കും അവന്‍ പഴയതൊക്കെ മറന്നു... ബന്ധുക്കളും സ്വന്തക്കാരുമൊന്നും വേണ്ട അവനിപ്പൊ... ". ഇങ്ങനെയൊന്നും പറയിപ്പിക്കേണ്ട എന്നുകൂടെ വച്ചിട്ടാണ് വൈകിയാണെങ്കിലും ഓഫീസ് കഴിഞ്ഞു വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് വച്ചുപിടിച്ചത്..

    ആശുപത്രി ഗേറ്റും കടന്നു ബൈക്ക് പാര്‍ക്ക്‌ ചെയ്തു ഇറങ്ങാന്‍ നേരം അവിടുത്തെ സെക്യൂരിറ്റിക്കാരന്റെ രണ്ടു ഡയലോഗ് കേട്ടു. അവിടെ "പച്ച ഇംഗ്ലീഷില്‍" parking for staff's  vehicle only" എന്ന് വേണ്ടയ്ക്കാക്ഷരത്തില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാതെ അവിടെതന്നെ കൊണ്ടുപോയി  വണ്ടി പ്രതിഷ്ടിച്ചതിനു.. "തെറ്റ് പറ്റിപ്പോയി അമ്മാവാ.. മാപ്പാക്കണം" എന്ന് പറഞ്ഞു ഞാന്‍  ബൈക്ക് മാറ്റി പാര്‍ക്ക്‌ ചെയ്തു ഹോസ്പിറ്റലിനകത്തേക്കു നടന്നു..  ഇനിയിപ്പോ ഇവര് എവിടെയാണെന്ന് അന്വേഷിച്ചറിയാന്‍ വേണ്ടി റിസപ്ഷന്‍ ലക്ഷ്യംവച്ച് നടക്കുന്ന എന്റെ മുന്‍പില്‍ കറക്റ്റ് സമയത്ത് "മൂപ്പര്‍" വന്നുപെട്ടു, അമ്മായിയുടെ മകന്‍. "ഹം.. എന്നാല്‍ പിന്നെ പോവുകയല്ലേ.." എന്നും പറഞ്ഞു മൂപ്പരോടൊപ്പം ഞാന്‍ മുകള്‍ നിലയിലേക്ക് നടന്നു.. ജനറല്‍ വാര്‍ഡില്‍ ആണ്.. വിവിധങ്ങളായ അസുഖങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന രോഗികള്‍ നിറഞ്ഞ കട്ടിളിനിടയിലൂടുള്ള ചെറിയ വഴിയിലൂടെ ഞാന്‍ അമ്മായിയുടെ ബെഡ്ഡിന്നരികിലെത്തി. വഴിക്ക് വച്ച് ഒരു വഴിയോര കച്ചവടക്കാരന്റെ അടുത്തുനിന്നും എന്നോടൊപ്പം കൂടിയ ഒരു കിലോ ഓറഞ്ച് ഞാന്‍ അമ്മയിക്കായി സമര്‍പ്പിച്ചു.
    അമ്മായിയോട് സുഖവിവരങ്ങള്‍ തിരക്കി അവരെ ആസ്വസിപ്പിച്ചുകൊണ്ടിരിക്കെ എന്റെ കണ്ണുകള്‍ പെട്ടെന്നു അവളില്‍ ചെന്നുടക്കിനിന്നു.. ഈറന്‍ തലമുടി തോര്‍ത്തിക്കൊണ്ട് മെല്ലെ നടന്നു വരുന്ന ആ സുന്ദരികുട്ടി.. "തട്ടത്തിന്‍ മറയത്ത്" എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ ഡയലോഗ് ആണ് അപ്പൊ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്.. "അവള്‍ ആ തട്ടമങ്ങോട്ടു മാറ്റിയാലുണ്ടല്ലോ എന്റെ സാറേ.... പിന്നെ ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റില്ല.." ഇതേ അവസ്ഥയിലായിരുന്നു ഞാനും അവള്‍ തലയില്‍ നിന്നും തോര്‍ത്ത്‌ മാറ്റിയപ്പോള്‍... അമ്മായി കിടന്നകിടപ്പില്‍ എന്നോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്,, ഞാനൊന്നും കേള്‍ക്കുന്നില്ല.. എന്റെ ലോകം മുഴുവന്‍ കുറച്ചുനേരം അവളിലെക്കായി ചുരുങ്ങി..

     നനഞ്ഞ കാര്‍ക്കൂന്തല്‍ ചീകിയോതുക്കുന്നതിനിടയില്‍ അവള്‍ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. തിരിച്ചു ചിരിക്കണമെന്ന് മനസ്സില്‍ വിചാരിച്ചു.. പക്ഷെ മുഖത്ത് ഒരു ചുക്കും വന്നില്ല.. തലച്ചോറ് കുറച്ചു നിമിഷത്തേക്കെങ്കിലും എന്നെ അനുസരിക്കാന്‍ തയ്യാറായില്ല... അധികം താമസിയാതെ എനിക്ക് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങേണ്ടി വന്നു,.. ഒരു കാരണവുമില്ലാതെ അധിക നേരം അവിടെ നില്‍കാന്‍ പറ്റില്ലല്ലോ.. ഇറങ്ങിയല്ലേ മതിയാവൂ.. ഹം... പക്ഷെ മനസ്സ് അപ്പോഴും അവിടെ തന്നെയായിരുന്നു..  അവളുടെ മുഖം മനസ്സില്‍നിന്നും മായുന്നില്ല. വീട്ടിലെത്തിയ ഉടന്‍ കാര്യങ്ങള്‍ അമ്മയോട് അവതരിപ്പിച്ചു. നാളെ അവര്‍ ആശുപത്രിയില്‍ പോകുന്നേരം അവളെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കുവാനും പറഞ്ഞേല്‍പ്പിച്ചു. അന്നത്തെ രാത്രിയിലെ എന്റെ സ്വപ്ങ്ങനള്‍ക്ക് അവളുടെ മുഖം മാത്രമായിരുന്നു...

     പിറ്റേന്ന് ഓഫീസില്‍നിന്നും എത്തിയ ഉടന്‍ ഡ്രസ്സ്‌ പോലും അഴിച്ചുവയ്ക്കാതെ അമ്മയ്ക്കരികിലെത്തി വിവരങ്ങള്‍ തിരക്കി.. അപ്പോഴാണ്‌ അത് അറിയുന്നത്.. പറഞ്ഞുവരുമ്പോ അമ്മയുടെ ഒരു അകന്ന ബന്ധുവായി വരും ഈ കുട്ടി.. അവളുടെ അച്ഛമ്മ നടുവിന്റെ ഡിസ്ക് പ്രോബ്ലം കാരണം അഡ്മിറ്റ്‌ ആണ്.. ഇന്നലെ ഞാന്‍ തൊട്ടടുത്ത ബെഡ്ഡില്‍ കണ്ട ആ തടിച്ച പ്രായമായ സ്ത്രീ.. അവരുടെ "പരിചാരിക" ആയി വന്നതാണ് അവള്‍.. ഇപ്പൊ +2വിനു പഠിക്കുവാണ്.. ഞാങ്ങലെപ്പോലെതന്നെ ഇടത്തരം കുടുംബം...

     ആ അന്വേഷണങ്ങള്‍ ഒരു കല്യാണാലോചനയായി മാറാന്‍ അധികസമയം വേണ്ടി വന്നില്ല.. ഔദ്യോഗികമായി "പെണ്ണുകാണല്‍" ചടങ്ങ് കഴിഞ്ഞില്ല എങ്കിലും ഏതാണ്ട് എല്ലാം ഉറച്ചമട്ടായി.. ഞങ്ങള്‍ പരസ്പരം വിളിക്കാന്‍ തുടങ്ങി.. ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവച്ചു.. ഒന്നുരണ്ടു പ്രാവശ്യം പരസ്പരം കണ്ടുമുട്ടി.. എത്ര തിരക്കാണെണെണെങ്കില്‍പ്പോലും അവളുടെ ശബ്ദം ദിവസം ഒരുപ്രാവശ്യമെങ്കിലും കേട്ടില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല എന്ന അവസ്ഥ വരെയായി.. ദിനംതോറും ഞങ്ങള്‍ ഒന്നായിക്കൊണ്ടിരിക്കയായിരുന്നു..

     ആയിടയ്ക്ക്, കാര്യങ്ങള്‍ ഔദ്യോഗികമായി തന്നെ ആലോചിക്കാന്‍ "പെണ്ണുകാണല്‍" എന്ന ചടങ്ങിനായി ഞങ്ങള്‍ പെണ്ണിന്‍റെ വീട്ടിലേക്കു പോയി.. അപ്പോഴതാ ഞങ്ങള്‍ക്ക് മുന്‍പില്‍ അവര്‍ അതുവരെ പറയാത്ത പുതിയ കുറെ ഡിമാന്റുകള്‍ അവതരിപ്പിച്ചിരിക്കുന്നു..  കല്യാണം കഴിഞ്ഞാലും മാസത്തില്‍ പകുതി ദിവസങ്ങള്‍ പെണ്ണു അവളുടെ വീട്ടില്‍ അവരോടൊപ്പം നില്‍ക്കണം. ബാക്കി പകുതി മാത്രം ഭര്‍തൃവീട്ടില്‍.. അങ്ങനെയാണുപോലും അവരുടെ അവിടെയുള്ള രീതി.. അത് ബുദ്ധിമുട്ടാണ് എന്ന് അപ്പൊതന്നെ ഞങ്ങള്‍ അവരെ അറിയിച്ചു.. പ്രധാനമായും കല്ല്യാണം കഴിക്കുന്നതിന്റെ ഉദ്ദേശം തന്നെ അമ്മയ്ക്ക് ഒരാളായിക്കോട്ടേ എന്ന് കരുതിയാണ്.. അപ്പോപിന്നെ പകുതി ദിവസം അവള്‍ അവിടെപ്പോയി നില്‍ക്കുവാണേല്‍ പിന്നെ അതിന്റെ ആവശ്യമുണ്ടോ??.....!! മാത്രമല്ല രണ്ടുവര്‍ഷത്തിനകം കല്യാണം നടത്താമെന്ന് നേരത്തെ സമ്മതം മൂളിയ അവര്‍ക്കിപ്പോ 3 വര്‍ഷം കഴിയാതെ  കല്യാണത്തെ കുറിച്ച് ചിന്തിക്കാന്‍പോലും പറ്റില്ലത്രേ..

     അവരുടെ അന്തിമ തീരുമാനം രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളെ അറിയിക്കാം എന്നാ ഉറപ്പിന്മേല്‍ അന്ന് ഞങ്ങള്‍ മടങ്ങി.. ദിവസങ്ങളുടെ എണ്ണം കൂടി ആഴ്ചകളായി.. അവര്‍ വിളിച്ചില്ല.. അവളും....... ഒടുവില്‍ ഞാന്‍ അവളുടെ അച്ഛനെ വിളിച്ചു കാര്യം തിരക്കി.. "രണ്ടു ദിവസത്തിന്റെ" സ്ഥിരം പല്ലവി പറഞ്ഞു മൂപ്പര്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. ഒരു ദിവസംപോലും എന്റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ കഴിയാത്ത അവള്‍ ഇന്നത്തേക്ക് രണ്ടാഴ്ചയായി എന്നോട് ഒരക്ഷരം മിണ്ടിയിട്ടു... അങ്ങോട്ട്‌ വിളിചിട്ടാണേല്‍ എടുക്കുന്നുമില്ല.. ഒത്തിരി ദിവസത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഏതോ ഒരു വൈകുന്നേരം അവള്‍ എന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.. "ഇനി നമ്മള്‍ തമ്മിലുള്ള സംസാരത്തിന് അര്‍ത്ഥമില്ലെന്ന്" ഞാന്‍ അറിയിച്ചു.. "നമ്മള്‍ സ്വപ്നം കണ്ടപോലെ എന്റെയൊപ്പമുള്ള ഒരു ജീവിതം നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കല്യാണത്തില്‍നിന്നു ഒരു കാരണവശാലും പിന്മാരരുത്"... അവലോടായ് ഞാന്‍ പറഞ്ഞു.... മറുപടിയായ് അവള്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു..
" അച്ഛന്റെയും അമ്മയുടെയും തീരുമാനത്തെ ധിക്കരിക്കാന്‍ എനിക്കാവില്ല....  15 ദിവസം എന്നുള്ളത് പറഞ്ഞു കുറയ്ക്കാന്‍ ഞാന്‍ ശ്രമിക്കാം... ഈ കല്യാണം നടന്നില്ലേലും ഏട്ടന്‍ എത്രയും വേഗം വേറെ കല്യാണം നോക്കണം.... ". ഈ വാക്കുകള്‍ കേട്ടപ്പോ എന്റെയുള്ളില്‍ സങ്കടവും ദേഷ്യവും ഒരുമിച്ചു നിറഞ്ഞു.. ഒന്നും തിരിച്ചു പറയാതെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

      ഇന്നേക്ക് ഇത് 3ആമത്തെ ആഴ്ച കഴിഞ്ഞിരിക്കുന്നു. ഇതുവരെ അവര്‍ മറുപടിയൊന്നും തന്നിട്ടില്ല.. ഞങ്ങള്‍ പരസ്പരം അനുദിനം അടുത്തുകൊണ്ടിരിക്കുന്നത് അവരും കൂടെ അറിഞ്ഞുകൊണ്ടാല്ലായിരുന്നോ....?!! എന്നിട്ടും, അപ്പോഴൊക്കെ പറയാമായിരുന്ന ഈ ഒരു "രീതി" , ഇത്തരം ഡിമാന്റുകള്‍, എന്തേ അവര്‍ പറഞ്ഞില്ല...?!!  ഈ ആലോചന ഏതാണ്ട് അവസാനിച്ചമട്ടാണ്.. എന്നേക്കാള്‍ നല്ല ഏതോ ആലോചനകള്‍ക്കും പ്രലോഭാനങ്ങള്‍ക്കും മുന്‍പില്‍ വീണതായിരിക്കുമോ അവരുടെ പെട്ടെന്നുള്ള ഈ മാറ്റങ്ങള്‍ക്കു കാരണം???..!! എന്തോ...അറിയില്ല.....!!!!!!  ഏതായാലും ഞാന്‍ അവള്‍ക്കായി മാറ്റിവച്ച സമയം പാഴായതു മാത്രം മിച്ചം.. ഞാന്‍ കാണിച്ച ആത്മാര്‍ഥമായ സ്നേഹത്തിനു പകരമായി അവളെനിക്കു തിരിച്ചു തന്നത് വെറും കപട സ്നേഹമായിരുന്നോ എന്ന് ഇന്ന് ഞാന്‍ അറിയാതെ സംശയിച്ചുപോകുന്നു.. അവള്‍ എന്റെതാനെന്നു ഞാന്‍ പറഞ്ഞുപടിപ്പിച്ച എന്റെ മനസ്സിനെ  തിരുത്താന്‍ ഇനി എനിക്ക് ഏറെ സമയം വേണ്ടിവരും.. ആ സമയമത്രയും നൊമ്പരങ്ങള്‍ മാത്രമായിരിക്കും എനിക്ക് കൂട്ട്... തീര്‍ച്ച.....

No comments:

Post a Comment