='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: മലയാളികളോട്

Sunday, 6 April 2014

മലയാളികളോട്

                              


 എനിക്കൊരു ഒരു ചെറിയ സംശയം.. ഇതിപ്പൊ കേരളമാണോ  അതോ ബംഗാള്‍

ആണോ...?? രാവിലെ ഓഫീസില്‍ പോകാനായി ടൌണിലേക്കിറങ്ങിയാല്‍ കാണുന്നതത്രയും

ബംഗാളികള്‍. ഇടയ്ക്ക് പേരിനു ഒന്നോ രണ്ടോ മലയാളീസിനെ കണ്ടാലായി.. ഫുള്‍ ഇന്‍സൈഡ്

സ്റ്റൈലില്‍ കയ്യില്‍ ഒരു പ്ളാസ്റ്റിക്‌ കവറും കാതില്‍ ഇയര്‍ ഫോണും കുത്തി റോഡ്‌ സൈഡില്‍,

ബസ്‌ സ്റ്റാന്‍ഡില്‍, ഇങ്ങനെ നോക്കുന്നിടതൊക്കെ ഇപ്പൊ രാവിലെയും വൈകുന്നേരങ്ങളിലും

ഇവരുടെ ആറാട്ടാണ്.. സര്‍വ്വവും ബംഗാളിമയം..... അപ്പൊപിന്നെ ആരായാലും അറിയാതെ

മനസ്സില്‍ തന്നത്താന്‍ ചോദിച്ചു പോവും ഇത് കേരളം തന്നല്ലേ...!!!..???

       ടൌണ്‍ പിന്നിട്ട് പിന്നെയും മുന്‍പോട്ടു പോകുമ്പോള്‍, 'tata'യുടെ 407 മോഡല്‍

ലോറികളില്‍ ഒരു കോണ്ക്രീറ്റ് മിക്സിംഗ് മെഷീന്‍'ഉം അതിനു ചുറ്റും കുത്തി നിറച്ച

ബംഗാളീസും മറ്റൊരു സ്ഥിരം കാഴ്ച്ച.. മലയാളികളെപ്പോലെ "വീമ്പു പറച്ചിലും" ഇല്ലാത്ത

"ജാഡ" കാണിക്കലും ഇവരുടെ സ്വഭാവത്തിന്റെ ഭാഗമാവാത്തതുകൊണ്ട് ഇവരിവിടെ

സുഖമായി പണിയെടുത്ത് മാസാമാസം നല്ലൊരു തുക നാട്ടിലേക്ക് അയക്കുന്നു.. വെറുതെയല്ല

'കേരളം' ബംഗാളികളുടെ "ഗള്‍ഫ്‌" ആണ് എന്ന് ആരാണ്ടോ പറഞ്ഞുവച്ചത്.... എന്നാല്‍ നമ്മള്‍ടെ

സ്ഥിതിയോ?? നാഴികയ്ക്ക് നാല്‍പ്പതുവട്ടം "പണിയില്ല, പണിയില്ല" എന്ന മന്ത്രം 101  തവണ

ഉരുവിട്ട് തെരാപാര നടക്കും.. അപ്പോപിന്നെ ബംഗാളികള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്ന ഈ

വിശാലമായ അവസരങ്ങള്‍ ആകാശത്തൂന്ന് പൊട്ടി മുളച്ചതാണോ എന്നൊരു സംശയം

എനിക്കില്ലാതില്ല.... ശരിയാ, ഈ "പണിയില്ല" എന്ന് പറയുന്നതും ഒരു "പണി"യാണല്ലോ

അല്ലേ...!!!


     സിമന്റ്‌, മണല്‍ എന്നീ അസംസ്കൃതവസ്തുക്കള്‍ക്കൊപ്പം കേരളത്തില്‍ കോണ്‍ക്രീറ്റ്

നടക്കണമെങ്കില്‍ ഇന്ന് മറ്റൊന്നുകൂടെ വേണം.. ബംഗാളികള്‍.... ഇവരുടെ സാന്നിദ്ധ്യമില്ലെങ്കില്‍

ഒരൊറ്റ ബില്‍ഡിംങ്ങും ഇന്ന് കേരളത്തില്‍ നേരാവണ്ണം മുകളിലേക്ക് ഉയരത്തില്ല... കുറ്റം

പറയരുതല്ലോ, ഇവരെയൊക്കെ മേച്ചു നടത്താനായി "കരാറുകാരന്‍" എന്ന ഓമനപ്പേരില്‍

തലപ്പത്ത് നമ്മള്‍ "ഇരപ്പാളി", ഛെ, സോറി.. "മലയാളികള്‍ തന്നെയായിരിക്കും... 'മേലനങ്ങി'

പണിയെടുക്കുന്നതില്‍ നമ്മള്‍ മുന്പന്തിയിലായതോണ്ട് മ്മക്ക് പറ്റിയ പണി "മേല്‍നോട്ടം" തന്നെ...

അവസാനം പണി കഴിഞ്ഞു കണക്കും കണക്കിന്മേല്‍ കണക്കും പറഞ്ഞു ഉടമസ്ഥന്റെ കയ്യില്‍

നിന്ന് "കൂലി" എന്ന പേരില്‍ എണ്ണി മേടിക്കുന്ന കാശിനു കരാറുകാരന്റെ കൈകളില്‍ നിന്ന്

ബംഗാളിയുടെ' കയ്യിലെത്തുമ്പോഴേക്കും യാതൊരു കണക്കും ഇല്ലാതാവും... ദൈവം നമ്മള്‍ക്കായി

വേണ്ടുവോളം തന്ന "വഞ്ചന" എന്ന കഴിവ് ഇവിടെ വെളിവാകുന്നു... പണിയെടുക്കുന്നവന്

അര്‍ഹിക്കുന്നത് കിട്ടാതിരിക്കുമ്പോള്‍ നിറയുന്നത് അര്‍ഹതയില്ലാത്തവന്റെ കീശയും...

      ശമ്പളം കിട്ടിയ പണം ബാങ്കിലിടാനായി പോസ്റ്റ്‌ ഓഫീസ് കൌണ്ടറില്‍ ആളൊഴിഞ്ഞ

തക്കം നോക്കി ബാങ്കില്‍ പോയപ്പോ അവിടെയും ബംഗാളിമയം... കൌണ്ടറിന് മുന്നിലെ

ക്യൂ'വില്‍ 80% പേരും ഇവന്മാര് തന്നെ.. കണ്ടോ, നമ്മള്‍ടെ കൈകളിലൂടെ മറിയേണ്ടുന്ന

കാശാണ് "ആണുങ്ങള്‍" അവരുടെ നാട്ടിലേക്ക് അയച്ചോണ്ടിരിക്കുന്നത്.. "മുറ്റത്തെ മുല്ലയ്ക്ക്

മണമില്ല" എന്ന് പറയുന്നത് എത്ര വാസ്തവം..!!!. "ഇതൊന്നും മ്മടെ സ്റ്റാന്‍ഡേര്‍ഡ്ന് പറ്റിയ

പണിയല്ല... മ്മക്ക് ഗള്‍ഫ്‌ തന്നെ.."... ശരാശരി മലയാളിയുടെ ചിന്താഗതി ഇന്ന് ഈ

നിലയിലാണ്.. പുറം നാടുകളില്‍ പോയി ഒരു 'സ്റ്റാറ്റസും' തെങ്ങക്കൊലയും' നോക്കാതെ എന്ത്

പണി ചെയ്യാനും മ്മക്ക് യാതൊരു നാണവുമില്ല.. സെപ്ടിക് ടാങ്ക് വരെ വേണോങ്കില്‍

വൃത്തിയാക്കും... എന്നാല്‍ നാട്ടില്‍ പറഞ്ഞു നടക്കുക എങ്ങനെയാ??? "മോന്‍ ഗള്‍ഫില്‍ വല്ല്യ

എന്തോ മറിച്ചിടുന്ന വാരിക്കോരുന്ന പണി" യാണ് എന്നും..... അഹങ്കാരത്തിനും

പൊങ്ങച്ചത്തിനും കൈയും കാലും വച്ചാല്‍ അതൊരു മലയാളിയായി.

      ഒക്കെ കഴിഞ്ഞു വൈകുന്നേരങ്ങളില്‍ ഒന്ന് മുടിവെട്ടനായി ബാര്‍ബര്‍ഷോപ്പില്‍

കേറിയാലോ?? അവിടേം കേള്‍ക്കുന്നത് ഹിന്ദിയും മറാത്തിയും.... മെലിഞ്ഞുണങ്ങിയ,  മുടി

പല നിറങ്ങളിലും കോലങ്ങളിലും വളച്ചൊടിച്ച് ചീകിയൊതുക്കിയ "ഹിന്ദി ബയ്യാസ്" ആണ്

കേരളത്തിലെ ബാര്‍ബര്‍ഷോപ്പുകളിള്‍ ഇന്ന് ഭൂരിഭാഗവും.. അവിടേം "മുതലാളി"യുടെ

പരിവേഷം ചമഞ്ഞ് നമ്മളിലോരാള്‍ കസേരയ്ക്കു ഇരിക്കുന്നുണ്ടാവും.. അതെനിപ്പോ

ആരാണന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. കത്രികേം ചീപ്പുമായി എന്റെ തലയില്‍

'"കളരിപ്പയറ്റ്" കളിച്ചോണ്ടിരിക്കുന്ന ഹിന്ദിക്കാരനോട് മുറി ഹിന്ദിം മുറി ഇംഗ്ലീഷും പറഞ്ഞു

ഒരുവിധം തടി കഴിച്ചിലാക്കുമ്പോള്‍ ശരിക്കും പൈസ എനിക്ക് ഇങ്ങോട്ട് തരണം.... എന്നാല്‍

വാങ്ങിക്കുന്നതോ തൊട്ടാല്‍ പൊള്ളുന്ന "കൂലി"യും... ഇതില്‍നിന്നും കൂട്ടീം കുറച്ചും ആ

പാവത്തിന്റെ കൈകളില്‍ എത്തിച്ചേരുന്നത് എത്രയെന്നത്‌ മൊതലാളിക്കും അവനും ഇടയില്‍

രഹസ്യം.... എന്തായാലും "വഞ്ചന" എന്ന നേരത്തെ പറഞ്ഞ ആ കഴിവ് ഇവിടേം

പ്രയോഗിക്കാതിരിക്കത്തില്ല... ആ ഒരു സ്വഭാവം തൂത്താല്‍ പോകത്തില്ല...

      ഒന്നാലോചിച്ചുനോക്കൂ, ഇതൊക്കെ ശരിക്കും നമ്മള്‍ക്ക് തന്നെ ചെയ്യാവുന്ന

ജോലികളല്ലേ???.. കണ്മുന്നില്‍ തുറന്നു കിടക്കുന്ന അനേകായിരം തൊഴിലവസരങ്ങള്‍ക്ക് നേരെ

കണ്ണുമടച്ചു എത്രയോ ചെറുപ്പക്കാര്‍ ഇന്ന് ഒരു പണിക്കും പോകാതെ "പണിയില്ല" എന്ന

മുദ്രാവാക്യവും വിളിച്ചു "ബൈക്കില്‍" ചെത്തിപ്പാറി ഉള്ളതും നശിപ്പിച്ച് നടക്കുന്നു???

ഇവര്‍ക്കൊക്കെ മാതൃകയല്ലേ ഒരര്‍ത്ഥത്തില്‍ നമ്മുടെ നാട്ടില്‍ കഷ്ടപ്പെടുന്ന ഈ ബംഗാളികളും

മലയാളികളും.??... "പഠിച്ചു പോയി" എന്നതിന്റെ പേരില്‍ സകലര്‍ക്കും ഗവര്‍മെന്റ് ജോലി,

അല്ലെങ്കില്‍ സ്റ്റാറ്റസ്'നു പറ്റിയ തൊഴില്‍ എന്നത് നടപ്പുള്ള കാര്യമല്ലല്ലോ.. അന്യനാട്ടില്‍ പോയി

കഷ്ടപ്പെടുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് സ്വന്തം നാട്ടില്‍ ഉള്ള പണിയെടുത്തു കഞ്ഞിയും

കുടിച്ചു കഴിയുന്നത്‌...!!! ദിവസവും വീട്ടിലെത്തി ഉറങ്ങുക എന്നതിനപ്പുറം മറ്റൊരു

സുഖമുണ്ടോ??!!!  വളര്‍ന്നു വരുന്ന തലമുറയെങ്കിലും ഇത്തരം പ്രവണതകള്‍ക്ക് മാറ്റം

വരുത്തേണ്ടിയിരിക്കുന്നു..  എല്ലാ തൊഴിലിനും അതിന്റേതായ "അന്തസ്സും ആഭിജാത്യവും"

ഉണ്ടെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ സമ്പത്ത് മറുനാടുകളിലേക്ക് ഒഴുകിപ്പോകുന്നത് ഇനിയെങ്കിലും

നാം തടയേണ്ടിയിരിക്കുന്നു.. അല്ലെങ്കില്‍ "തൊഴിലില്ലായ്മ" എന്ന വിപത്ത് കേരളത്തെ

പിടിച്ചുവിഴുങ്ങാനും മറ്റൊരു "ബംഗാളാ"യി കേരളം പരിണമിക്കാനും ഇനി അധികനാള്‍

വേണ്ടി വരില്ല....   

3 comments:

  1. ശ്രദ്ധിക്കപ്പെടേണ്ടതായ വിഷയമാണിത്. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറയിളകാൻ ഇത് കാരണമായേക്കാം. കേരളീയർ കൂടുതൽ സാമ്പത്തികലാഭമുള്ള പണികളിൽ ഏർപ്പെടുന്നതുകാരണമാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്ന് തോന്നിയേക്കാം. എന്നാൽ യാഥാർത്ഥ്യം പലപ്പോഴും അങ്ങനെയല്ല.

    ReplyDelete
    Replies
    1. Theerchayayum... Eniyenkilum naam thiricharivilekku varendiyirikkunnu.....

      Delete