='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: ഒരു ചുംബനകഥ....

Friday, 9 May 2014

ഒരു ചുംബനകഥ....

ഈ അനുഭവകഥയിലെ കഥാപാത്രത്തെ എഴുതാനുള്ള സൗകര്യത്തിനായി ഞാന്‍ തന്നെ

ഏറ്റെടുക്കുകയാണ്.... ഇനി വായിച്ചാലും...

   ചുറ്റും പൂത്തുനില്‍ക്കുന്ന പൂമരങ്ങള്‍ക്കിടയിലൂടെ നീണ്ടുപുളഞ്ഞു പോകുന്ന ചെറിയൊരു

പാത.. കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ചുവന്ന പൂക്കളാല്‍ ആ നടപ്പാത പരവതാനി കണക്കെ

മൂടിയിരിക്കുന്നു.  അവിടെ അങ്ങൊരു കോണിലായ് കാണുന്ന ബെഞ്ച്‌ ലക്ഷ്യമാക്കി അവളുടെ

കൈപിടിച്ച് നിലത്തുവീണുകിടക്കുന്ന പൂക്കളെ ചവിട്ടി ഞങ്ങള്‍ നടന്നു.. ഇളം തണുപ്പുള്ള

മന്ദമാരുതന്‍ അപ്പോള്‍ ഞങ്ങളെ തഴുകി വീശുന്നുണ്ടായിരുന്നു... ചാറ്റല്‍മഴയേറ്റു ചെറുതായി

നനഞ്ഞിരിക്കുന്ന ആ ബെഞ്ചിന്‍റെ രണ്ടറ്റത്തുമായി ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു.. ഞാന്‍ അവളെയും

അവള്‍ എന്നേയും ഇമവെട്ടാതെ നോക്കിക്കൊണ്ടേയിരുന്നു.. ഇടയ്ക്കെപ്പോഴോ നാണംകൊണ്ടവള്‍

തലതാഴ്ത്തി.. എന്‍റെ ഇടത്‌ കൈകളാല്‍ ഞാന്‍ അവളുടെ മുഖം മെല്ലെ തലോടി.. വലം കയ്യാല്‍

ഞാന്‍ അവളുടെ അരക്കെട്ടില്‍ മുറുക്കിപ്പിടിച്ച്‌ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു.. അരക്കെട്ടില്‍

എന്‍റെ കൈ മുറുകിയപ്പോള്‍ അവള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു. ഇളം ചൂടുള്ള ആ

ശ്വാസവായുവേറ്റ് എന്‍റെയുള്ളം ആകെയൊന്നു കോരിത്തരിച്ചു.. എന്‍റെ മുഖത്തോടു

മുട്ടിയുരുമ്മിനില്‍ക്കുന്ന അവളുടെ കണ്ണുകളില്‍ എന്തെന്നില്ലാത്ത ഒരു തിളക്കം ഞാന്‍ കണ്ടു..

അവളുടെ പിടയ്ക്കുന്ന കൃഷ്ണമണികളും വിറയ്ക്കുന്ന ചുണ്ടുകളും എന്‍റെ സിരകളില്‍

രക്തയോട്ടം വര്‍ധിപ്പിച്ചു... പതുക്കെ കണ്ണുകള്‍ അടയ്ക്കാന്‍ ഞാന്‍ അവളോട്‌ ആവശ്യപ്പെട്ടു..

എന്‍റെ ചുണ്ടുകള്‍ മെല്ലെ ഞാന്‍ അവളുടെ കവിളിനടുത്തേക്ക് അടുപ്പിച്ചു.. അതെ,,, ഞാനിതാ

ഇന്നാദ്യമായി അവളെ ചുംബിക്കാന്‍ പോകുന്നു.. വര്‍ണനകള്‍ക്കതീതമായ ഒരു ലഹരി

എന്നിലേക്ക്‌ ഇരച്ചുകയറാന്‍ തുടങ്ങി.. ഉ.. ഉം........!!! "മ്മ" എന്ന് പറയുമ്പോഴേക്കും ചുണ്ടുകള്‍

വേദനിച്ചു തുടങ്ങി.. ഒപ്പം മൂക്കും..!!.... പതിവുപോലെ എന്‍റെ ചുംബനം ഏറ്റുവാങ്ങാനുള്ള

ഭാഗ്യം ഇന്നും വീടിന്‍റെ കോണ്‍ക്രീറ്റ് തറയ്ക്കായിരുന്നു... ചോര പൊടിഞ്ഞു തുടങ്ങിയ ചുണ്ടും

തുടച്ച് ഉറക്കച്ചടവോടെ വീണിടത്തുനിന്നും എണീക്കുമ്പോള്‍ എന്‍റെ ചിന്ത "ഈ പൊട്ടിയ ചുണ്ടും

വച്ച് ഞാനിനി അവള്‍ക്കെങ്ങനെ ഉമ്മ കൊടുക്കും !!" എന്നതായിരുന്നു... 

    ഇനി അവളെക്കുറിച്ച് പറയാം.. അവള്‍.. എന്‍റെ എല്ലാമായ ആതിര.. പ്ലസ്‌-വണ്‍

അധ്യയന ആരംഭ ദിവസം തന്നെ ഞാന്‍ ശ്രദ്ധിച്ചുതുടങ്ങിയവള്‍.. അന്നുമുതല്‍ ഞാന്‍

എന്റേതെന്നു മനസ്സില്‍ കരുതിയവള്‍.. ആതിര നമ്പൂരി കുട്ട്യാണ്‌.. ഞാനാണേല്‍ നായരും..

ജാതിപരമായി ഞങ്ങള്‍ ചേരാന്‍ പാടില്ലെങ്കിലും ഞങ്ങളുടെ മനസ്സുകള്‍ പരസ്പരം ചേര്‍ന്നു..

ഞങ്ങള്‍ക്കിടയിലെ "സൗഹൃദം" എന്ന ആദ്യഘട്ടം വളര്‍ന്നുപന്തലിച്ചു പ്രണയമായി മാറാന്‍

അധികകാലം വേണ്ടിവന്നില്ല.. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം

കാറ്റുണ്ടല്ലോ; ആ കാറ്റ് എന്‍റെ മുഖത്തേക്കും വീശിയടിച്ചു.. പിന്നെ ചുറ്റിനുള്ളതൊന്നും കാണാന്‍

പറ്റാത്ത അവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട് ഒത്തിരി... ഇന്നത്തേക്കിതു ഞങ്ങളുടെ അനശ്വര

പ്രണയം മൊട്ടിട്ട്‌ ഒന്നര കൊല്ലം തികയുന്നു.. പ്രണയത്തോടൊപ്പംതന്നെ എന്റെ മനസ്സില്‍ ജനിച്ച

മറ്റൊരു ആഗ്രഹമായിരുന്നു അവളെയൊന്നു സ്പര്‍ശിക്കുക എന്നത്.. എതിര്‍ലിംഗത്തോടുള്ള

ആകര്‍ഷണതയും ആകാംക്ഷയും  ഏതൊരു ജീവിയിലും സ്വാഭാവികമാണല്ലോ.. ഇതിനിടയ്ക്ക്

പ്രണയം കൂടെ കടന്നുവന്നാല്‍ പിന്നെ പറയ്യേം വേണ്ട..!!! ആദ്യമൊക്കെ എനിക്ക് അവളെ

തൊടാന്‍ പേടിയായിരുന്നു.. "അവള്‍ക്കു ഇഷ്ടമാവില്ലേ" എന്ന തോന്നല്‍; അവള്‍ പ്രതികരിക്കുമോ

എന്ന ഭയം.. ഇതൊക്കെ എന്നെ അവളെ സ്പര്‍ശിക്കുന്നതില്‍നിന്നും വിലക്കി.. ഒടുവില്‍ കഴിഞ്ഞ

പ്രണയദിനത്തില്‍ അവള്‍ക്കൊത്തിരി ഇഷ്ടപെട്ട ചുവന്ന "കുപ്പിവളകള്‍" സമ്മാനമായ്‌

കൊടുത്തപ്പോള്‍ അവള്‍ തന്നെ എന്റെയെടുത്തു പറഞ്ഞു "നീ തന്നെ ഇട്ടു തരൂ...!!" എന്ന്..... ആ

വാക്കുകള്‍ അവളുടെ വായില്‍ നിന്നും വീണപ്പോള്‍ എന്നിലുണ്ടായ സന്തോഷം വിവരിക്കുവാന്‍

കേവലം ഈ വാക്കുകള്‍ പോരാതെവരും....അങ്ങനെ അന്നാദ്യമായി ഞാന്‍ എന്‍റെ ആതിരയെ

സ്പര്‍ശിച്ചു..  എന്‍റെ ഭാഗ്യംകൊണ്ടാണോ അവളുടെ നിര്‍ഭാഗ്യമാണോ എന്നറിയില്ല വളയുടെ

സൈസ് അല്‍പ്പം ചെറുതായിരുന്നു.. അതോണ്ട് നന്നായി മെനക്കെട്ടു വളകള്‍ കൈപ്പത്തി

കടത്തികിട്ടാന്‍..  അത്രയും സമയം എനിക്ക് അവളുടെ കൈ പിടിക്കാനുള്ള ഭാഗ്യമുണ്ടായി..

പിന്നീട് പല വൈകുന്നേരങ്ങളിലും ഞങ്ങള്‍ പരസ്പരം കൈകോര്‍ത്തുപിടിച്ച് തൊട്ടുരുമ്മി

നടക്കാന്‍ തുടങ്ങി.. സ്കൂളിന്റെ പുറകിലെ നാട്ടുമാവിന്‍ തണലിലിരുന്ന് സംസാരിക്കുമ്പോഴും

അവളുടെ കൈ എന്‍റെ കൈകളില്‍ ഭദ്രമായിരിക്കും...

    ഒന്നു തൊടാന്‍ കഴിഞ്ഞപ്പോ, എന്‍റെ മനസ്സില്‍ മറ്റൊരു ആഗ്രഹം ഉടലെടുത്തു.. ഒരു

ചുംബനം; ഉമ്മ.... ഇരുപത്തിനാലു മണിക്കൂറും ഈയൊരു ചിന്ത മാത്രമായതോണ്ടാവം

സ്വപ്നത്തില്‍ പോലും അവള്‍ കേറിവന്നതും എന്‍റെ ചുണ്ട് പഞ്ചറായതും.!!. "സ്പര്‍ശനം"

പോലെ അത്ര എളുപ്പമല്ലലോ ഇത്..  മാത്രല്ല, അവള്‍ക്കത് ഇഷ്ടമാല്ലെങ്കിലോ...!!!അവള്‍ക്ക്

ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യാന്‍ പാടില്ല ഞാന്‍.. എന്നുവച്ച് "ഒരു ഉമ്മാ തന്നോട്ടെ??" എന്ന്

ചോദിക്കാന്‍ മാത്രമുള്ള ചങ്കൂറ്റോം തല്‍ക്കാലം എനിക്ക് വന്നിട്ടില്ല.. അപ്പൊ പിന്നെ

എന്തുചെയ്യും?? എന്തേലും ചെയ്യാതെ പറ്റിലല്ലോ...!!

    അങ്ങനെയിരിക്കയാണ് പ്ലസ്‌-ടു പൊതുപരീക്ഷക്കാലം വന്നെത്തിയത്.. ഒപ്പം ഞങ്ങള്‍ക്ക്

മോര്‍ണിംഗ് ക്ലാസ്സും ആരംഭിച്ചു.. 8 മണി മുതല്‍ തുടങ്ങും. പക്ഷേ എനിക്കും അവള്‍ക്കും

മാത്രം മോര്‍ണിംഗ് ക്ലാസ്സ്‌ 7.30 മുതലായിരുന്നു.. മനസ്സിലായല്ലോ ??.. ആ.. അതു തന്നെ.. ആ

അരമണിക്കൂര്‍ ഞങ്ങള്‍ ഞങ്ങടെ ഭാവിയെക്കുറിച്ചും, കുട്ടികളെത്ര വേണം, ആണാണോ

പെണ്ണാണോ ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ഒരു കൂട്ടം കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.. ഒപ്പം

പൊടിക്ക് റൊമാന്‍സും ഉണ്ടാവും ട്ടോ.. പക്ഷെ ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും,

അവളുടെ കയ്യില്‍ തലോടുന്ന നേരം പോലും, എന്‍റെ ചുംബനം എന്ന മോഹം അവള്‍ക്കു

മുന്നില്‍ അവതരിപ്പിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല.. ഒരു ദിവസം "രണ്ടിലൊന്ന്" എന്ന്

തീരുമാനിച്ചുറപ്പിച്ചു വന്നെങ്കിലും അവളെക്കണ്ടതോടെ ഉണ്ടാക്കിവച്ച ധൈര്യം മൊത്തം

ചോര്‍ന്നു..  ആയിടയ്ക്കാണ് ഭാഗ്യം അവള്‍ടെ പിറന്നാളിന്‍റെ രൂപത്തില്‍ എന്‍റെ മുന്നില്‍

അവതരിച്ചത്.. എന്‍റെ പിറന്നാള്‍ ദിവസം അവള്‍ തന്ന കുഞ്ഞുചെപ്പിന് (അതിന്റെ അടപ്പ്

തുറക്കുമ്പോള്‍ ഉയരുന്ന "ജനുവരിയില്‍ വിരിയുമോ" എന്ന മ്യൂസിക്‌ കേള്‍ക്കുമ്പോ

എനിക്കവളോടുള്ള ഇഷ്ടം പതിന്മടങ്ങ്‌ ഇരട്ടിക്കും എനിക്ക്...) പകരം ഞാന്‍ അവള്‍ക്ക്

എന്തുകൊടുക്കുമെന്ന് പലപ്പോഴും അവള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും

എന്തു കൊടുക്കും എന്നതിന് വ്യക്തമായൊരു മറുപടി എന്റെ കയ്യിലില്ലായിരുന്നു.. എന്നാല്‍

ഇന്നവള്‍ ആ ചോദ്യം ചോദിച്ചപ്പോ ഞാന്‍ പറഞ്ഞു.. "നാളെ, നിന്‍റെ പിറന്നാളിന്

വിലമതിക്കാനാകാത്തൊരു സമ്മാനം ഞാന്‍ നിനക്കായ്‌ തരുന്നുണ്ട് ന്‍റെ ആതിരക്കുട്ടീ..."...

     പിറ്റേന്ന് ഞാന്‍ പതിവിലും നേരത്തെ സ്കൂളിലെത്തി.. മുഖത്ത് വാരിത്തേച്ച ക്രീമിന്‍റെ

അളവ് ഇന്നിത്തിരി കൂടുതലാണ് തോന്നുന്നു... അവളോടും ഇന്നിത്തിരി നേരത്തെ വരാന്‍

പറഞ്ഞതാണ്.. "എവിടെ??.. കാണുന്നില്ലല്ലോ??" എന്ന്‍ ചിന്തിച്ചിരിക്കുമ്പോഴേക്കും മനസ്സില്‍

കുളിര്‍മഴ പെയ്യിച്ചുകൊണ്ട്  ബാഗും തോളില്‍തൂക്കി എന്‍റെ ആതിര ക്ലാസ്സിലേക്ക് കയറിവന്നു..

പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ട്.. അതിനാലാണ് ഇന്നത്തെ കൂടിക്കാഴ്ച

ക്ലാസ്സിനകത്താക്കിയത്.. അവളെക്കണ്ടപ്പോള്‍ ഞാന്‍ ഇരുന്നിടത്തുനിന്നും മെല്ലെ എണീറ്റു.. ബാഗ്‌

ബെഞ്ചില്‍ വച്ച് അവള്‍ എന്റെ അരികിലേക്ക് വന്നു.. എനിക്കപ്പോള്‍ ചെറുതായി

വിയര്‍ക്കുന്നുണ്ടായിരുന്നു.. "ഇത് പതിവില്ലാത്തതാണല്ലോ ഈശ്വരാ...".... എന്നെ തൊട്ടുതൊട്ടില്ല

എന്ന മട്ടില്‍ നില്‍കുന്ന ആതിരയോടായ് വെപ്രാളം പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു
"എന്‍റെ പ്രാണസഖിക്ക് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു.. MANY MANY HAPPY RETURNS

OF THE DAY....". ഒരു പുഞ്ചിരിയോടെ "THANK YOU" പറഞ്ഞുകൊണ്ട് അവള്‍ എന്‍റെ

കൈപിടിച്ചു.. എന്നിട്ട് ചോദിച്ചു... " എവിടെ?? സമ്മാനമെവിടെ?? നീ എന്തോ സ്പെഷ്യലായി

കരുതിയിട്ടുണ്ട് പറഞ്ഞിട്ട് എവിടെ??? "...

"അതൊക്കെയുണ്ട്.. നീ കണ്ണടക്ക്.".. ഞാന്‍ മറുപടി പറഞ്ഞു..  അവള്‍ കണ്ണുകള്‍ അടച്ചപ്പോള്‍

ഞാന്‍ ഒന്നൂടെ അവള്‍ക്കരികിലേക്ക് നീങ്ങി. എന്‍റെ രണ്ടു കൈകളും അവളുടെ അരക്കെട്ടില്‍

ചേര്‍ത്തുപിടിച്ച് ഞാന്‍ അവളെ എന്നിലേക്കടുപ്പിച്ചു.. "ഈശ്വരാ.. സ്വപ്നം

ആവര്‍ത്തിക്കയാണോ??..  അതേ ദീര്‍ഘമായ നിശ്വാസം അവളില്‍നിന്നും എനിക്കനുഭവപ്പെട്ടു..

ഒരു മയക്കത്തിലെന്നപോലെ എല്ലാം മറന്നുനില്‍ക്കുന്ന അവളുടെ ചുണ്ടില്‍ ഞാന്‍

രണ്ടുംകല്‍പ്പിച്ച് ചുംബിച്ചു.. 5-8 സെക്കന്‍റെുകള്‍ നീണ്ടുനിന്ന ഗാഢമായ ചുംബനം...!!.. എന്‍റെ

പെട്ടെന്നുള്ള അപ്രതീക്ഷിതമായ ഈയൊരു പ്രവൃത്തിയില്‍ അവളുടെ ശകാരമോ

ചെകിട്ടത്തടിയോ ഞാന്‍ പ്രതീക്ഷിച്ചിതാണ്.. "പക്ഷെ ഇവള്‍...".. ചുംബനത്തിനിടയ്ക്ക് ഇത്തരം

കാര്യങ്ങളൊക്കെ മനസ്സില്‍ ഓടിക്കൊണ്ടിരിക്കെ പെട്ടന്നവള്‍ എന്നില്‍നിന്നും കുതറിമാറി.. 

തെല്ലൊരു നാണത്തോടെ ഒരു ചെറുപുഞ്ചിരിയോടെ തലതാഴ്ത്തി അവള്‍ പറഞ്ഞു.. 
"നിന്‍റെ.. നിന്‍റെ പിറന്നാള്‍ സമ്മാനം എനിക്ക്.... എനിക്കിഷ്ടായി ട്ടോ... ലവ് യൂ..."... ഇതും

പറഞ്ഞു അവള്‍ ക്ലാസ്സില്‍ നിന്നും പുറത്തേക്കോടി.. അവളുടെ കൊലുസ്സിന്റെ "കിലുകിലാ"

ശബ്ദം എന്റെ ചെവികളെ ഇക്കിളിയാക്കി..



ശരിക്കും സ്വബോധത്തിലേക്ക് ഞാന്‍ തിരിച്ചു വന്നത് ഇതൊക്കെ കഴിഞ്ഞ് ഒന്നുരണ്ടു

മിനുട്ടുകള്‍ക്ക് ശേഷമായിരുന്നു.. "ഈശ്വരാ.. അങ്ങനെ അതും സംഭവിച്ചിരിക്കുന്നു.. എന്‍റെ ആദ്യ

ചുംബനം...".. അങ്ങനെ ചുംബനത്തിന്‍റെ ആ പറഞ്ഞറിയിക്കാനാവാത്ത സുഖം ഞാനും അവളും

ഇന്ന് അനുഭവിച്ചിരിക്കുന്നു.. ഇത്തിരി മുന്‍പ് കഴിഞ്ഞുപോയ സന്ദര്‍ഭങ്ങള്‍

മനസ്സിലാലോചിച്ചപ്പോള്‍ എനിക്കും അറിയാതെ നാണം വന്നു.. ഒരു ചെറുപുഞ്ചിരി എന്‍റെ

ചുണ്ടില്‍ വിടര്‍ന്നു..  ബാഗില്‍ നിന്നും "ചുവന്ന കുപ്പിവളകള്‍" കയ്യിലെടുത്ത് ഞാന്‍ ക്ലാസിന്

പുറത്തേക്ക് നടന്നു, വരാന്തയുടെ ഒരു കോണില്‍ നാണിച്ചു നില്‍ക്കുന്ന എന്‍റെ ആതിരയുടെ

അടുത്തേക്ക്‌.. അവളുടെ പ്രിയപ്പെട്ട പിറന്നാള്‍ സമ്മാനം അവള്‍ക്കായ്‌ നല്‍കാന്‍.....    




No comments:

Post a Comment