='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: പോസ്റ്റ്‌ കാര്‍ഡ്‌

Wednesday, 14 May 2014

പോസ്റ്റ്‌ കാര്‍ഡ്‌

               

            കൌണ്ടറില്‍ തിരക്കൊഴിഞ്ഞസമയം
            ക്ലോസ്ചെയ്ത് ടാലിയാക്കുന്ന തിരക്കില്‍
            ഞാനിരിക്കുന്നു....
           
            വെളുത്ത് തടിച്ച് കണ്ണടവച്ചൊരു പയ്യന്‍
            കൌണ്ടറില്‍ വന്നു...
            ഒരു വിദ്യാസമ്പന്നന്‍റെ ലുക്ക്‌.....

            "എന്തായിരുന്നു??".. എന്‍റെ ചോദ്യം...
            "ഒരു പോസ്റ്റ്‌കാര്‍ഡ്‌ വേണം" കയ്യിലെ
            പത്തുരൂപ നീട്ടിക്കൊണ്ട് അവന്‍റെ മറുപടി...
            "50 പൈസയാണ് വില" ഞാനറിയിച്ചു...
            "ഓഹോ.. 50 പൈസയായി കുറച്ചോ??" അതെപ്പോഴെന്നു
            അവന്‍....
            അതെപ്പോഴാ ഞാനറിയാതെ കുറച്ചതെന്നു ഞാനും
            ചിന്തിച്ചു..
            ഉണ്ടായകാലംമുതല്‍ ഞാന്‍ കേള്‍ക്കുന്നത്
            50 പൈസയെന്നാണേ.....
            എന്തായാലും 1രൂപ ചില്ലറ തന്നപ്പോ
            ഞാന്‍ പോസ്റ്റ്‌കാര്‍ഡെടുത്തു കൊടുത്തു..
           
            അപ്പൊ മറുഭാഗത്തു നിന്നുള്ള ചോദ്യം..
            "ഇതാണോ പോസ്റ്റ്‌കാര്‍ഡ്‌?? ഇതല്ല ഇതിന്‍റെ വലുതില്ലേ??"..
           
            അവനോടൊന്നും തിരിച്ചുപറയാതെ ഞാന്‍
            എന്‍റെ പണികളില്‍ മുഴുകി...
            "ഇതാണോ ആവോ ഈ ന്യൂ ജനറേഷന്‍??.."..
            ഞാനപ്പൊ വെറുതേ ചിന്തിച്ചു....
      
   

           
             

3 comments:

  1. മുടി വളർത്തിയ 'ഡൂഡി'നെ പോസ്റ്റ് ഓഫീസിൽ കണ്ടപ്പോൾ പയ്യൻ ന്യൂ ജനറേഷൻ ഭാഷ പുറത്തെടുത്തതാവും . :)

    ഓഫീസിൽ വരുന്ന ആളോട് ആദ്യം തന്നെ 'എന്തായിരുന്നു?" എന്ന് ചോദിക്കുമോ ? ഇവിടെ ഞങ്ങൾ തൃശ്ശൂക്കാരൊക്കെ 'എന്ത്യേ.." എന്നാണു ചോദിക്കാറ്.

    ReplyDelete
  2. Hallmark Cards പോലെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും :)

    ReplyDelete