='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: ഇതെന്താ ഇങ്ങനെ?????

Tuesday, 27 May 2014

ഇതെന്താ ഇങ്ങനെ?????

              വയ്യാതെ കിടക്കുന്ന അമ്മ ഒരുഗ്ലാസ് വെള്ളം
                                           ചോദിച്ചപ്പോള്‍.....
              മേലെന്നു പറഞ്ഞ് ഇറങ്ങിപ്പോയോന്‍..............

              അച്ഛനെ തൊട്ടടുത്ത ബസ്റ്റോപ്പില്‍ വിടാന്‍
                                  പറഞ്ഞപ്പോള്‍.......
              ബൈക്കില്‍ പെട്രോളില്ലെന്ന് കള്ളംപറഞ്ഞോന്‍...

              പനിയാല്‍ വിറയ്ക്കുന്ന അനിയനെ ഡോക്ടറെ
                            കാണിക്കാന്‍ പറഞ്ഞപ്പോള്‍..
              പരീക്ഷയാണെന്ന് പറഞ്ഞ് മടിച്ചു നിന്നോന്‍......

              ഒടുവില്‍ ഇന്ന് തന്‍റെ പ്രിയതമ വീണു
                      കൈമുട്ടൊന്ന് പോറിയെന്നറിഞ്ഞപ്പോള്‍
              ഫസ്റ്റ്-എയ്ഡ് ബോക്സുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്തേ...?

              ഇതാണോ യഥാര്‍ത്ഥ സ്നേഹം????
              അതോ ഇതും യഥാര്‍ത്ഥ സ്നേഹം ആണോ??
            
                

1 comment:

  1. ഇതാണോ യഥാർത്ഥ കവിത ?

    അതോ ഇതും യഥാർത്ഥ കവിതയാണോ ? :)

    ReplyDelete